Follow Me TV

The Unbeatable

ഗാന്ധി സ്മരണയില്‍ ഇന്ത്യ

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധിജയന്തി.നമ്മുടെ രാഷ്ട്രപിതാവ് ആയ ഗാന്ധിജിയുടെ ജന്മദിനം . 200 ആണ്ട് നീണ്ട് നിന്ന അടിമത്തത്തിന് വിരാമമിട്ട് ,ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന് വഴികാട്ടിയായി , അഹിംസ എന്ന ആയുധത്താല്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം ,കുട്ടികള്‍ സ്‌നേഹത്തോടെ ബാപ്പൂജി എന്ന് വിളിക്കുന്ന മഹാത്മാ ഗാന്ധി. കൊവിഡ് മൂലം ഗാന്ധിജയന്തി ആഘോഷങ്ങളുടെ മാറ്റ് കുറഞ്ഞെങ്കിലും ഗാന്ധി ദര്‍ശനങ്ങള്‍ക്ക് എന്നും പത്തരമാറ്റ് തിളക്കം ത്ന്നെയാണ് .

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്കെത്തിച്ച ഗാന്ധി ജനങ്ങള്‍ക്ക് ബാപ്പുജിയാണ്. പോര്‍ബന്തറിലെ ദിവാന്‍ ആയിരുന്ന കരം ചംന്ദ് ഗാന്ധിയുടെയും ഇദ്ദേഹത്തിന്റെ 4 മത്തെ പത്നി ആയ പുത്തിലി ഭായിയുടെയും മകനായി ആണ് ഗാന്ധിജിയുടെ ജനനം. ബാലവിവാഹം നിലനിന്നിരുന്ന കാലഘട്ടമായിരുന്നതിനാല്‍ തന്റെ പതിമൂന്നാമത്തെ വയസ്സില്‍ പോര്‍ബന്തറിലെ വ്യാപാരിയായ ഗോഗുല്‍ ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്‍ബയെ വിവാഹം കഴിച്ചു.1888ല്‍ നിയമം പഠിക്കുന്നതിനായി ഗാന്ധിജി ലണ്ടനിലേക്ക് പുറപ്പെടുകയുണ്ടായി .1893 ല്‍ പഠനം പൂര്‍ത്തിയാക്കി ജോലിക്കായി ദക്ഷിണ ആഫ്രിക്കയില്‍ പോവുകയും ചെയ്തു .എന്നാല്‍ അവിടെ അദ്ദേഹം കണ്ട സാമൂഹ്യ വിവേചനങ്ങള്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാരണമായി .1915ല്‍ ഇദ്ദേഹം തിരിച്ച് ഇന്ത്യയില്‍ എത്തുകയും ,അക്കാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയുടെ പൗരാണിക മൂല്യങ്ങളില്‍ ഉറച്ച് നിന്നു കൊണ്ട് അഹിംസയിലൂടെയും സ്വാതന്ത്ര്യം സേടാന്‍ സാധിക്കുമെന്ന തത്വമായിരുന്നു ബ്രിട്ടീഷുക്കാര്‍ക്കെതിരെ ,ജനങ്ങളെ സംഘടിപ്പിക്കുവാന്‍ വേണ്ടി ഗാന്ധിജി ഉപയോഗപ്പെടുത്തിയത്. .1942 ല്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പിന്‍ന്തുണക്കാതിരുന്നിട്ടു പോലും ക്വിറ്റ് ഇന്ത്യാ സമരത്തെ വന്‍ ജനപങ്കാളിത്തത്തോടെ നടത്തി മഹാവിജയമക്കി തീര്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ശേഷം 1947 ആഗസ്റ്റ് 15ന് ഇന്ത്യാ മഹാരജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് 1948 ജനുവരി 30 ന് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ ഹിന്ദുമഹാസഭയില്‍ അംഗമായിരുന്ന നാദുറാം വിനായക ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചു കൊലപ്പെടുത്തി . അതെസമയം അദ്ദേഹത്തിന്റെ സ്മരണ എന്നോണം രാഷ്ട്രപിതാവിന്റെ ജന്മ ദിനം ഗാന്ധിജയന്തിയായി ഇന്നും ഇന്ത്യന്‍ ജനത കൊണ്ടാടുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ നാം ചിന്തിക്കേണ്ട മറ്റൊന്നുണ്ട് . ഗാന്ധി ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിലുള്ള പ്രധാന്യം . വെറുപ്പും വിദ്വേഷവും വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . ഒപ്പം ഗാന്ധി ദര്‍ശനങ്ങള്‍ പോലും സ്വന്തം രാഷ്ട്രീയ നേട്ടത്തിനും ,ലാഭത്തിനും ഉപയോഗപ്പെടുത്തുന്ന സംഘടനാ ശക്തികള്‍ ആണ് വളര്‍ന്ന് വരുന്നതും .അഹിംസ പ്രധാന സമരമാര്‍ഗ്ഗമായി ജനങ്ങള്‍ക്ക് സമ്മാനിച്ച ഗാന്ധിജി ,അഹിംസയ്ക്ക് ചെറിയ ഒരു വെല്ലുവിളി ചൗരി ചൗരാ സംഭവത്തോട് ഉണ്ടായപ്പോള്‍ ,നിസ്സഹകരണ പ്രസ്താനം നിര്‍ത്തി വക്കുക പോലും ഉണ്ടായി . ഈ സംഭവം കൊണ്ടു തന്നെ നമ്മുക്ക് വ്യക്തമാകും അദ്ദേഹം അഹിംസയ്ക്ക് നല്‍കിയ പ്രധാന്യം . ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ലെന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. കൊണ്ടും കൊടുത്തും മാത്രമെ നിലവിലെ ജനാധിപത്യ വ്യവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന ധാരണകളെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.സത്യം ,ധര്‍മ്മം ,നീതി,അഹിംസ എന്നിവ ജീവിതചര്യയക്കാന്‍ ഒരോ മന്ുഷ്യനെയും ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഒരോ ഗാന്ധിജയന്തിയും