Follow Me TV

The Unbeatable

ചരിത്ര വിധി ,ബാബറി കേസില്‍ പ്രതികളെ വെറുതെ വിട്ടു.

രാജ്യം ഉറ്റുനോക്കിയ വിധി ലഖ്‌നൗ കോടതി പ്രഖ്യാപിച്ചു.സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേസിന്റെ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.ജസ്റ്റിസ് എസ് കെ യാദവാണ് വിധി പ്രഖ്യാപിച്ചത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി നിരീക്ഷിച്ചു .കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്നു .32 പ്രതികളില്‍ 6 പേര്‍ കേടതിയില്‍ ഹാജറായിരുന്നില്ല .26 പ്രതികള്‍ ആണ് കോടതിയില്‍ ഹാജറായത്.മറ്റ് 6 പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്.വിധിയുമായി ബന്ധപ്പെട്ട് വന്‍ പോലീസ് സുരക്ഷയാണ് ലഖ്‌നൗ കോടതിക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്. അതൊടെപ്പം അയോധ്യയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.മസ്ജിദ് തകര്‍ത്ത കേസും,ഗുഢാലോചന കേസും ചേര്‍ത്ത് ഒറ്റവിധിയാണ് പ്രഖ്യാപിച്ചത്.
പ്രകോപിതരായ ജനക്കൂട്ടത്തെ തടയാനാണ് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി ഉള്‍പ്പെടെ ഉള്ളവര്‍ ശ്രമിച്ചതെന്നും കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്നു.ആത്യന്തികമായി സത്യവും ധര്‍മ്മവും വിജയിച്ചെന്ന് ഹിന്ദു സംഘടന നേതാക്കള്‍ പ്രതികരിച്ചു.

കേസിന്റെ നാള്‍ വഴികള്‍

$1528 ബാബറി മസ്ജിദ് നിര്‍മാണം

$1853 ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നു. ക്ഷേത്ര സ്ഥലത്താണു പള്ളി എന്ന വാദം ഉയര്‍ത്തി നിര്‍മോഹി അഖാഡ.

$1859 ബ്രിട്ടിഷ് സര്‍ക്കാര്‍ പള്ളിക്ക് ചുറ്റുമതില്‍ കെട്ടി. പള്ളിക്കകം മുസ്ലീങ്ങള്‍ക്കും വളപ്പ് ഹിന്ദുക്കള്‍ക്കും എന്ന നിലയില്‍.

$1885 മഹന്ത് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുന്നു. ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ ഒന്നിന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളി.

$1949 ഓഗസ്റ്റ് 22 പള്ളിവളപ്പില്‍ ഒരു സംഘം ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നു.

$1950 ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മസ്ജിദ് വളപ്പ് ഏറ്റെടുത്ത് റിസീവര്‍ ഭരണത്തിലാക്കി.

$1950 ജനുവരി 16ന് ഗോപാല്‍ സിംഗ് വിശാരദ് ഭൂമി ആവശ്യപ്പെട്ട് ആദ്യം കേസ് നല്‍കി. അയോധ്യ തര്‍ക്കത്തിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു.

$1959 ഹിന്ദു സംഘടന നിര്‍മോഹി അഖാഡ കേസ് നല്‍കി

$1961 യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കേസ് നല്‍കി

$1982 വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു

$1986 ജനുവരി 31 മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുന്നു.

$1989 രാമക്ഷേത്ര നിര്‍മാണം ബിജെപി അജന്‍ഡയില്‍ ഉള്‍പ്പെടുത്തി

$1989 ക്ഷേത്രവുമായി ബന്ധപ്പെട്ട നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റി

$1989 വിഎച്ച്പിക്ക് ശിലാന്യാസം നടത്താന്‍ അനുമതി

$1990 എല്‍ കെ അദ്വാനി രഥയാത്ര തുടങ്ങി

$1991 മസ്ജിദിനോട് ചേര്‍ന്നുള്ള മുസ്ലിം വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ യുപി സര്‍ക്കാര്‍ ഏറ്റെടുത്തു

$1992 കര്‍സേവകര്‍ മസ്ജിദ് തകര്‍ത്തു

$1992 മസ്ജിദ് തകര്‍ത്തത് അന്വേഷിക്കാന്‍ ലിബറാന്‍ കമ്മിഷനെ നിയമിച്ചു

$1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം, കര്‍സേവകര്‍ക്കും ബിജെപി നേതാക്കള്‍ക്കും എതിരെ സിബിഐ കേസെടുത്തു

$1994 ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

$2002 നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ പരിഗണനയില്‍.
2010 സെപ്റ്റംബര്‍ 30 അറുപതു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ വിധി

$2011 അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന വിധി സ്റ്റേ ചെയ്തു

$2017 അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശം

$2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്.

$2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടു.

$2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം .

$2019 ഒക്ടോബര്‍ 16 നാല്പത് ദിവസത്തെ വാദത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.