Follow Me TV

The Unbeatable

ബാബറി മസ്ജിദ് കേസിന്റെ നാള്‍വഴികളിലൂടെ 1990- 2020

ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി മാറ്റിമറിച്ച അയോദ്ധ്യ തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ-നിയമപോരാട്ടങ്ങളുടെ ചരിത്രമുണ്ട്. 1885ല്‍ അയോദ്ധ്യയിലെ റാം ചബൂത്ര സ്ഥിതി ചെയ്ത സ്ഥലത്ത് ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടി മഹന്ത് രഘുബര്‍ദാസ് ഫൈസാബാദ് കോടതിയെ സമീപിക്കുച്ചതാണ് അയോദ്ധ്യയിലെ വ്യവഹാരങ്ങളുടെ തുടക്കം. അന്ന് കോടതി മഹന്ത് രഘുബര്‍ദാസിന്റെ ആവശ്യം തള്ളി. 1949 ഡിസംബര്‍ 22ന് ബാബറി മസ്ജിദിന്റെ പ്രധാന മകുടത്തിന് കീഴില്‍ ഒരു രാമവിഗ്രഹം ആരോ സ്ഥാപിച്ചതോടെയാണ് അയോദ്ധ്യ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. അതേസമയം തന്നെ ഫൈസാബാദ് കോടതിയില്‍ നിന്ന് അലബാദ് ഹൈക്കോടതിയിലേക്ക് കേസ് എത്തുകയും ചെയ്തു.

1990ല്‍ എല്‍ കെ അദ്വാനി നയിച്ച യഥയാത്രയോടെ രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമായിരുന്നു അത്. 1992 ഡിസംബര്‍ 6ന് നടന്ന കര്‍സേവയ്ക്കിടെ ബാബറി മസ്ജിദ് തകര്‍ത്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിറവും മാറാന്‍ തുടങ്ങി. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നുതുടങ്ങി.

1992 ഡിസംബര്‍ 6 – ബിജെപി, വിഎച്ച്പി, ശിവസേന എന്നീസംഘടനകളുടെ പിന്‍ബലത്തോടെ ഒന്നരലക്ഷത്തോളം കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു. അയോധ്യയില്‍ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പേരറിയാത്ത കര്‍സേവകരായിരുന്നു ആദ്യ എഫ്.ഐ.ആറിലെ പ്രതികള്‍. രണ്ടാമത്തെ എഫ്.ഐ.ആറില്‍ സ്ഥലത്തുണ്ടായിരുന്ന ബിജെപി നേതാക്കളെ പ്രതികളാക്കി.

1992 ഡിസംബര്‍ 16 – ബാബറി മസ്ജിദ് തകര്‍ക്കല്‍ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ അധ്യക്ഷനായി കമ്മിഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

1993 ലിബര്‍ഹാന്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി. ക്രിമിനല്‍ കേസ് സിബിഐ ഏറ്റെടുത്തു, അദ്വാനിക്കും മറ്റ് 19 പേര്‍ക്കുമെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി.

1993 ജൂലായ് 8 കേസിന്റെ വിചാരണയ്ക്കായി റായ്ബറേലിയില്‍ പ്രത്യേക സിബിഐ കോടതി സ്ഥാപിച്ചു.

1993 ഓഗസ്റ്റ് 17 – കേസുകള്‍ യുപി പൊലീസ് സിബിഐക്ക് കൈമാറി.

1993 ഒക്ടോബര്‍ 05 എട്ടു നേതാക്കള്‍ക്കും 40 പ്രവര്‍ത്തകര്‍ക്കുമെതിരെ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.

1996 എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

അതിനിടെ, 1996ല്‍ എ ബി വാജ്‌പേയി ഇന്ത്യയുടെ ആദ്യ ബി ജെ പി പ്രധാനമന്ത്രിയായി. 13 ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളു ആ മന്ത്രിസഭക്ക്. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വാജ്‌പേയി തിരിച്ചെത്തി.

2001 ഫെബ്രുവരി 12 അദ്വാനി, ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചന കുറ്റം അലഹബാദ് ഹൈക്കോടതി എടുത്തു കളഞ്ഞു. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാക്കേസ് ലഖ്‌നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ഹൈക്കോടതി.

2001 മെയ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, ബാല്‍താക്കറെ ഉള്‍പ്പെടെ ചില പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.

2003 സെപ്റ്റംബര്‍ – ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് പ്രകോപനം സൃഷ്ടിച്ചതിന് 7 സംഘപരിവാര്‍നേതാക്കള്‍ വിചാരണ നേരിടണമെന്ന് സിബിഐ പ്രത്യേക കോടതി.

2005 ജൂലൈ 28 – അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. 57 സാക്ഷികള്‍ മൊഴി നല്‍കി.

2004 – കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തി. അദ്വാനിയെ കുറ്റവിമുക്തനാക്കിയ നടപടി പുന:പരിശോധിക്കാന്‍ യുപി കോടതി ഉത്തരവിട്ടു.

2009 ജൂണ്‍ 30 – ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിജെപി നേതാക്കളായ എബി വാജ്‌പേയി, എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്ല്യാണ്‍ സിങ്, ഉമാഭാരതി, പ്രമോദ് മഹാജന്‍, വിജയരാജ സിന്ധ്യ, വിഎച്ച്പി നേതാക്കളായ അശോക്‌സിംഗാള്‍, ഗിരിരാജ് കിഷോര്‍, ശിവസേന നേതാവ് ബാല്‍ താക്കറെ, മുന്‍ ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ തുടങ്ങിയവരെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.വാജ്‌പേയിയും അദ്വാനിയും മുരളീമനോഹര്‍ ജോഷിയും വ്യാജ മിതവാദികളെന്നും പള്ളിതകര്‍ക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളികളായിരുന്നെന്നും സംശയത്തിന്റെ ആനുകൂല്യംഇവര്‍ക്ക് നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പാര്‍ലമെന്റില്‍ ബിജെപിയുടെ കനത്ത പ്രതിഷേധത്തിനിടയാക്കി.

2010 – ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയുള്ള കീഴ്‌ക്കോടതി തീരുമാനം അലഹാബാദ് ഹൈക്കോടതി വിധി ശരിവെച്ചു. വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍ പുനപരിശോധനാഹര്‍ജി നല്‍കി.

2017 മാര്‍ച്ച് ബാബറി മസ്ജിദ് കേസില്‍ നിന്ന് അദ്വാനിയെയും മറ്റു നേതാക്കളെയുംകുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി. ക്രിമിനല്‍ ഗൂഡാലോചനകുറ്റത്തിന് വിചാരണ നേരിടണം. കല്ല്യാണ്‍ സിങ് രാജസ്ഥാന്‍ ഗവര്‍ണര്‍ ആയതിനാല്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി.

2017 ഏപ്രില്‍ 6 – അദ്വാനിയെയും മറ്റു ബിജെപി നേതാക്കളെയും കുറ്റവിമുക്തരാക്കാന്‍ പാടില്ലെന്നുസിബിഐ വാദിച്ചു.. 25 വര്‍ഷമായിട്ടും കേസില്‍ തീര്‍പ്പുണ്ടാകാത്തത്അംഗീകരിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, നീതിനടപ്പാക്കാന്‍ ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിക്കുമെന്ന്വ്യക്തമാക്കി. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ട്വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കാമെന്ന് വാക്കാല്‍പറഞ്ഞ കോടതി, കേസ് ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെച്ചു

2017 ഏപ്രില്‍ 19 എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി തുടങ്ങിയബിജെപി നേതാക്കളും കര്‍സേവകരും ക്രിമിനല്‍ ഗൂഡാലോചന കുറ്റത്തിന് വിചാരണനേരിടണമെന്ന് സുപ്രീം കോടതി. രാജസ്ഥാന്‍ ഗവര്‍ണരായിരിക്കുന്നതുകൊണ്ട് കല്ല്യാണ്‍സിങിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി. കേസുകളെല്ലാം ലഖ്‌നൗ കോടതിയിലേക്ക്മാറ്റി 2 വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വിധി.

2017 മേയ് 30 ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതിഎന്നിവര്‍ക്കെതിരെ സിബിഐ പ്രത്യേക കോടതി ക്രിമിനല്‍ ഗൂഡാലോചന കുറ്റംചുമത്തിയെങ്കിലും ഇവര്‍ ഹാജരായതിന് ശേഷം ജാമ്യം നല്‍കി.

2019 മെയ് 25 വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന് വിചാരണ കോടതിപ്രത്യേക ജഡ്ജി സുപ്രീം കോടതിക്ക് കത്തെഴുതി. 2019 സെപ്റ്റംബര്‍ 30-ന് താന്‍വിരമിക്കുമെന്നു കൂടി ജഡ്ജി അറിയിച്ചു.

2019 ജൂലായ് 19 വിചാരണ പൂര്‍ത്തിയാക്കാനുളള സമയം 6 മാസം നീട്ടി. അന്തിമ ഉത്തരവിന് 9 മാസത്തെ സമയം അനുവദിച്ചു.

അതിനിടെ, 2019 നവംബര്‍ 9ന് അയോദ്ധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നു. തര്‍ക്കഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കി.

2019 നവംബര്‍ 11 മുന്‍യുപി മുഖ്യമന്ത്രിയും നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്ല്യാണ്‍ സിങിനെതിരെഅരഡസനിലകം തെളിവുകള്‍ സിബിഐ നിരത്തി. 1026 സാക്ഷികളില്‍ മൂന്നൂറില്‍പ്പരമാളുകള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി

2020 മേയ് 8 – ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി 2020 ഓഗസ്റ്റ് 31-നകം വിധി പറയണമെന്ന് സുപ്രീം കോടതി വിധി.

2020 ഓഗസ്റ്റ് 22 വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു