Follow Me TV

The Unbeatable

കോവിഡ് ബാധിതര്‍ക്കും വേട്ടുചെയ്യാം

തദ്ദേശവോട്ടെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂര്‍ വോട്ടുചെയ്യാന്‍ മാറ്റി വച്ച് സര്‍ക്കാരിന്റെ പുതിയ ഭേദഗതി ഓര്‍ഡിനന്‍സ്.വൈകുന്നേരം 5മണി മുതല്‍ 6 വരെ വോട്ട് ചെയ്യാം. വോട്ട് ചെയ്യാന്‍ എന്നുന്നവര്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം.
ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനേ കഴിയു.
3 ദിവസം മുന്‍പോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനുള്ളിലോ റിട്ടേണിങ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പു ദിവസമോ അതിനു 2 ദിവസം മുന്‍പോ കോവിഡ് ബാധിക്കുന്നവര്‍ക്കും ക്വാറന്റീനില്‍ പോകുന്നവര്‍ക്കും ഇതു കാരണം വോട്ട് ചെയ്യാനാകില്ല. സങ്കീര്‍ണ നടപടിക്രമങ്ങള്‍ കാരണം പലരും വോട്ട് ചെയ്യാന്‍ മടിക്കുകയും ചെയ്യും. ഇതു കണക്കിലെടുത്താണ് അവസാന ഒരു മണിക്കൂര്‍ ഇവര്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. പോളിങ് സ്റ്റേഷനില്‍ വേണ്ട സൗകര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം തയാറാക്കും.