Follow Me TV

The Unbeatable

സോബി പറഞ്ഞത് കള്ളെമന്ന് സിബിഐ

ബാലഭാസ്‌കര്‍ കേസില്‍ സോബി പറഞ്ഞത് കള്ളമാണെന്ന് സിബിഐ. കോടതിയില്‍ സിബിഐ ഈ നിലപാട് എടുത്താല്‍ അതിനെതിരെ നിയമ നടപടി എടുക്കുമെന്ന് കലാഭവന്‍ സോബി. ഏത് ഘട്ടത്തിലാണ് നുണ പരിശോധനയില്‍ സഹകരിക്കാത്തതെന്ന് പറയാന്‍ സിബിഐയ്ക്ക് തന്റേടമുണ്ടോ എന്നും സോബി ചോദിക്കുന്നു.
ബ്രയിന്‍ മാപ്പിങ് വേണമെന്നാണ് സോബി ആവശ്യപ്പെട്ടത്. അതിന് സമ്മതിക്കാതെ നുണ പരിശോധനയില്‍ ഒതുക്കിയതില്‍ തന്നെ ദുരൂഹതയുണ്ട്-കലാഭവന്‍ സോബി പ്രതികരിച്ചത്. കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോബിയുടെ പ്രതികരണം. സിബിഐയ്ക്കെതിരേയും പരോക്ഷ ആരോപണങ്ങള്‍ കലാഭവന്‍ സോബി ഉന്നയിക്കുന്നുവെന്നതാണ് പ്രധാനം.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം ഇന്ന് രാവിലെയാണ് അറിഞ്ഞത്. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
റൂബിന്‍ തോമസ് സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതിയായിരുന്നു. ഈ കേസിലെ വിഷ്ണു സോമസുന്ദരമെന്ന ബാലഭാക്സറിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രധാന പ്രതി. ഇതാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത എത്തിച്ചത്. വിഷ്ണു സോമസുന്ദരത്തിന്റെ ജീവനക്കാരനായിരുന്നു റൂബിന്‍ തോമസ്. സ്വര്‍ണ്ണ കടത്ത് കേസില്‍ റൂബിനെ പിടികൂടിയിരുന്നില്ല. ഒളിവിലുള്ള ഇയാളെ അപകട സ്ഥലത്തു കണ്ടെന്ന മൊഴിയാണ് സിബിഐ പരിശോധിച്ചത്. എന്നാല്‍ റൂബിന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. കലാഭവന്‍ സോബി സംശയ നിഴലില്‍ നിര്‍ത്തിയ സ്റ്റീഫന്‍ ദേവസ്യയും അപകടം നടക്കുമ്പോള്‍ വിദേശത്തായിരുന്നു. അപകട സ്ഥലത്ത് സരിത്തുണ്ടായിരുന്നുവെന്ന മൊഴിയിലും വ്യക്തതയില്ല. സ്വപ്നാ സുരേഷ് പ്രതിയായ സ്വര്‍ണ്ണ കടത്ത് കേസിന് ശേഷമാണ് സരിത്തിനെ കുറിച്ച് കലാഭവന്‍ സോബി മൊഴി കൊടുത്തത്.