Follow Me TV

The Unbeatable

കത്തിയും ഫോര്‍ക്കും ഉപയോഗിക്കാന്‍ പോലും മറന്ന് കുട്ടികള്‍

ചൂളം വിളിച്ചു പായുന്ന തീവണ്ടി കാണുമ്പോള്‍ തന്നെ അതിലൊന്നു കയറാന്‍ കൊതിച്ച ബാല്യം എല്ലാവര്‍ക്കുമുണ്ട്. കളിക്കാന്‍ ചെറിയ പാളവും പാളത്തില്‍ വട്ടത്തിലോടുന്ന തീവണ്ടിയും കിട്ടിയപ്പോള്‍ ഓരോ കുഞ്ഞും തന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി. കാലം മുന്നോട്ട് നടന്നപ്പോള്‍ കളികളിലേക്ക് കറുപ്പും വെള്ളയും നിറമുള്ള ചതുരംഗം കടന്നു വന്നു. ബുദ്ധിമാന്‍മാരുടെ കളിയായി ചെസ് വാണപ്പോള്‍ സാധാരണക്കാര്‍ക്കിഷ്ടം ഏണിയും പാമ്പുമായി. അങ്ങനെ കാലത്തിനൊപ്പം പലതുമാറുന്നു.

ഇങ്ങ് കേരളത്തില്‍ മാത്രമല്ല ഈ മാറ്റം വ്ന്നത് ലോകമെമ്പാടും മാറ്റങ്ങള്‍ കാലത്തിനൊപ്പം മാറിക്കഴിഞ്ഞു. ഒരുക്കാലത്ത് ഉമ്മറത്തും ,മുറ്റത്തും , പറമ്പത്തും ഓടി കളിക്കുന്ന കുഞ്ഞുങ്ങളോട് വീടിനുള്ളില്‍ കയറാനാണ് പറഞ്ഞിരുന്നതെങ്കില്‍ ,ഇന്ന് പറയുന്നത് ഒന്നു പോയി പുറം ലോകം കണാനാണ് . ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ കാലത്തിനൊപ്പം മാറിയ കുട്ടിക്കളിപ്പാട്ടങ്ങളാണ്. കൊവിഡിന്റെ പശ്ചാത്തലം വന്നതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ നാല് ചുമരിനുള്ളില്‍ ഒതുങ്ങി പോയി എന്നത് പച്ചപരമാര്‍ഥമാണ്.ഈ സാഹചര്യം കുഞ്ഞുങ്ങളെയും ,മനുഷ്യ രാശിയെയും എങ്ങനെ ബാധിച്ച്ുവെന്നത് സംബദ്ധിച്ച് ഒരു വശത്ത് പഠനങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട് . ഇതിനിടയില്‍ ലണ്ടന്‍ ആസ്ഥാനമാക്കിവന്ന ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ കുട്ടികള്‍ കത്തിയും ഫോര്‍്ക്കും ഉപയോഗ്ിച്ച് ഭക്ഷണം കവിക്കാന്‍ മറന്നത്രെ . ഒന്നുണ്ട് ഒരിക്കലും ഇക്കാര്യത്തില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.കാരണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുക എന്നത് അവരുടെ ഭക്ഷണ സംസ്‌ക്കാരമാണ് . അത് കുട്ടികള്‍ മറന്നുവെന്ന് പറയുന്നത് അവരെ സംബദ്ധിച്ച് ഒരിക്കലും സഹിക്കാന്‍ കഴിയില്ല.അതുകൊണ്ടു തന്നെ എത്രയും വേഗം സ്‌കൂളുകള്‍ തുറക്കണമെന്നും പഴയപോലെ പ്രവൃത്തി ദിനങ്ങള്‍ ആരംഭിക്കണമെന്നുമാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പോംവഴിയായി റിപ്പോര്‍ട്ടിലുള്ളത്. മറ്റുള്ള കുട്ടികളുമായി ഇടപഴകുമ്പോഴാണ് കുട്ടികള്‍ സഹവര്‍ത്തിത്വം കൂടുതലായി മനസിലാക്കുന്നത്. അതിന് സ്‌കൂളിനെക്കാള്‍ മികച്ചൊരു ഇന്‍സ്റ്റിറ്റിയൂഷന്‍ ഇല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കുടാതെ ജീവിതം പഴയപോലെയാകാന്‍ സമയം വേണ്ടിവരുമെന്ന് പറയുമ്പോഴും അത് കുട്ടികളെ ബാധിക്കാതെ സൂക്ഷിക്കണമെന്ന ഉപദേശവും പഠന സംഘത്തിലെ ചീഫ് ഇന്‍സ്പെക്ടറായ അമാന്‍ഡ നല്‍കുന്നുണ്ട്. ലണ്ടനിലെ മാത്രം അവസ്ഥയല്ല ഇത് . നമ്മുടെ കൊച്ച് കേരളത്തിലെ സ്ഥിതികള്‍ക്കും മാറ്റമെന്നുമില്ല. അവിടെ ഭക്ഷണ രീതിയാണ് കുട്ടികള്‍ മറന്നതെങ്കില്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ മറന്നത് ജീവിക്കാനാണ് . ഇന്ന് എന്തിനും അവര്‍ തെരഞ്ഞെടുക്കുന്നത് ആത്മഹത്യയെയാണ് .ഇതൊരു നല്ല സൂചനയാണോ ? ഒരിക്കലുമല്ല . ഇന്നിന്റെ തലമുറയ്ക്ക് പ്രിയം സമാര്‍ട്ട് ഫോണുകളെയാണ് .മൊബൈല്‍ ഫോണുകള്‍ വിനിമയോപാധി മാത്രമല്ല, വിനോദോപാധി കൂടെയായിട്ട് അധികകാലമായില്ല. കുട്ടികള്‍ക്ക് ദിവസവും പുതിയ പുതിയ ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ തന്നെ വിദഗ്ധരെ നിയമിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ മത്സരിക്കുന്നു. ആ മത്സരം കുട്ടികളിലേക്ക് വിജയിക്കുക എന്ന മത്സര ബുദ്ധിയായി വളര്‍ത്തിയെടുക്കാന്‍ കാലത്തിനധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. തോളിള്‍ കൈയിടുന്ന ചങ്ങാതിയെക്കാള്‍ ഉപരിയായി സ്മാര്‍ട്ട് ഫോണുകളുമായി കൂട്ടു കൂടുന്ന കുഞ്ഞു ചങ്ങാതിമാര്‍ വര്‍ത്തമാനകാലത്തിന്റെ മാത്രം കാഴ്ചയായി മാറിക്കഴിഞ്ഞു . സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ ആയതും കുട്ടികളില്‍ മാറ്റങ്ങള്‍ വരുത്തി . ഒരു വിദ്യാലായ അന്തരീക്ഷത്തില്‍ നിന്നും കുട്ടികള്‍ നാലുചുമരിനുള്ളില്‍ എത്തിയപ്പോള്‍ അതവരുടെ വ്യത്കിത്വ വികസനത്തെയും ബാധിച്ചു. കുട്ടികള്‍ യന്ത്രങ്ങളായി മറാന്‍ തുടങ്ങി.ഒപ്പം വീഡിയോ ഗെയിമുകള്‍ കുട്ടികളെ കീഴടക്കിയിട്ട് അധികകാലമായില്ല. വീഡിയോ ഗെയിമിനെ കീഴടക്കാന്‍ നിതാന്ത പരിശ്രമത്തിലാണ് പുതിയ തലമുറയിലെ കുട്ടികള്‍. അതിനാല്‍ തന്നെ ഇന്നത്തെ തലമുറയ്ക്ക് എന്തും നിസാരമാണ് , അതിനി കൊല്ലും കൊലയുമാണെങ്കില്‍ പോലും . ഇപ്പോള്‍ ലണ്ടനില്‍ കുട്ടികള്‍ക്ക് കത്തിയും ഫോര്‍ക്കും ഉപയോഗിക്കനറിയില്ല എന്നാണ് റിപ്പോര്‍ട്ട് വന്നതെങ്കില്‍ നാളെ നമ്മുടെ കേരളത്തില്‍ വരാന്‍ പോകുന്നത് മറ്റൊരു തരത്തിലുള്ള റിപ്പോര്‍ട്ടാണ്.