Follow Me TV

The Unbeatable

നാലംഗ വിദേശ മോഷണ സംഘം തിരുവനന്തപുരത്ത് പിടിയില്‍

കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.കേരളത്തില്‍ വിവിധയിടങ്ങളില്‍ സംഘം മോഷണം നടത്തി വന്നിരുന്നതായി പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് മോഷണം നടത്താന്‍ തീരുമാനിച്ചതിനിടയിലാണ് പിടിയിലാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഇവര്‍ മോഷണം നടത്തിയിരുന്നു. വലിയ മോഷണം ഇവര്‍ ലക്ഷ്യമിട്ടിരുന്നതായും പൊലീസ് പറഞ്ഞു.