Follow Me TV

The Unbeatable

അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?

സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയിലാണ് അര്‍ണബ് റിപ്പബ്ലിക്ക് ടിവിയുടെ ന്യൂസ് റൂമിലേക്ക് എത്തിയത് . ന്യൂസ് റൂമിലരങ്ങേരിയ നാടകീയ രംഗങ്ങള്‍ക്ക്‌നുസരിച്ച് അര്‍ണബ് തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു . എട്ടു ദിവസം ജയിലില്‍ കഴിഞ്ഞെത്തിയ അര്‍ണബിന് വലിയ സ്വീകരണം നല്‍കിയാണ് ഫാന്‍സുക്കാര്‍ സ്വീകരിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ ജയിലില്‍ നിന്നും ഇറങ്ങുന്ന പോലെ ഭാരത് മാതാകീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്.

പിന്നാലെ സ്റ്റുഡിയോയിലേക്ക് എത്തി സഹപ്രവര്‍ത്തകരെ കെട്ടിപ്പിച്ചു കൊണ്ടും മുഷ്ടി ചുരുട്ടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചു.
ഒപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറക്കെതിരെ ഒരു വെല്ലുവിളിയും നടത്തി . ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ പരാജയപ്പെടുത്തി. ഒരു പഴയ കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ’ . താന്‍ ജയിലില്‍ ഇരുന്നും ചാനലുകള്‍ ലോഞ്ച് ചെയ്യും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും .കൂടാതെ റിപബ്ലിക് ടിവിയെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും ചെറുക്കും. ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. എല്ലാ ഭാഷയിലും ചാനല്‍ സംപ്രേഷണം ചെയ്യുമെന്നും അര്‍ണബ് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ജാമ്യം ഇന്നലെ അര്‍ണബിന് ജാമ്യം അനുവദിച്ചത്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റേതടക്കം പലരുടെയും കാര്യത്തില്‍ സുപ്രീംകോടതി ഇങ്ങനെയല്ല പെരുമാറുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.പണം നല്‍കാത്തതിന്റെ പേരില്‍ പണം തരാനുള്ളയാള്‍ക്കെതിരെ എങ്ങനെയാണ് കുറ്റം നിലനില്‍ക്കുകയെന്നും കോടതി ആരാഞ്ഞു. ഇത്തരമൊരു കേസില്‍ ജാമ്യം നിഷേധിക്കുന്നത് ശരിയല്ല. മുംബൈ ഹൈക്കോടതിയുടെ ഭാഗത്ത് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് റിപബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കും പ്രതികളായ മറ്റ് രണ്ട് പേര്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജയില്‍മോചിതനായ അര്‍ണാബിന് കിട്ടിയ വീരോചിത സ്വീകരണവും ബിജെപി പ്രവര്‍ത്തകരുടെ ആവേശവും നല്‍കുന്നത് അര്‍ണാബ് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നതാണ്. റോഡ് ഷോ ഒരുക്കിയാണ് അനുയായികള്‍ അര്‍ണാബിനെ വരവേറ്റത്. ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് വിളിച്ച് അര്‍ണബ് ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും അര്‍ണാബ് പറയുകയുണ്ടായി.അര്‍ണാബിന്റെ ജാമ്യം വലിയ നാടകീയതോടെയാണ് റിപ്പബ്ലിക്ക് ടീവിയിലും അവതരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ യാത്ര ഉടനീളം റിപ്പബ്ലിക്ക് ലൈവ് ചെയ്യുകയാണ് ഉണ്ടായത്.