ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ പ്രത്യേകം അനുവദിക്കുക. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം. കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓർഡിനൻസിൽ പറഞ്ഞിരിക്കുന്നത്.
The Unbeatable
More Stories
News Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍