Follow Me TV

The Unbeatable

കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.അതേസമയം പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി.കോഴിക്കോട് മാലൂർകുന്നിലെ ഷാജിയുടെ വീടിന്‍റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇ.ഡി ശേഖരിച്ചിരുന്നു. പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷത്തെ കെ.എം ഷാജിയുടെ പണമിടപാടുകളെക്കുറിച്ചും ആഷയില്‍ നിന്നും ചോദിച്ചറിയും.anjali4fm • 1 min