ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി കമറുദ്ദീന് എം.എല്‍.എയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11ന് കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കും.കമറുദ്ദീനെതിരെ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും ഇവ ശേഖരിക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നുമാണ് പോസിക്യൂഷന് ആവശ്യപ്പെട്ടത്.അതേസമയം, കേസിലെ ഒന്നാം പ്രതിയും ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടറുമായ ടി.കെ. പൂക്കോയ തങ്ങള്‍ ഒളിവിലാണ്. രണ്ടാം പ്രതിയും കമ്പനി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ കമറുദ്ദീന് എം.എല്‍.എ അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്