Follow Me TV

The Unbeatable

പിഎസ്എല്‍വി – സി 49 വിക്ഷേപിച്ചു

പ്രതികൂല കലാവസ്ഥയിലാണ് വിക്ഷേപണം നടത്തിയത്. കനത്ത മഴയെ തുടര്‍ന്ന് 5 മിനിറ്റ് നേരം കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചു .10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക. ഏര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് -01 ആണ് ഇതില്‍ പ്രധാനം.കൊവിഡ്-19 നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിക്ഷേപണം.കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 76മത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51മത് വിക്ഷേപണവുമാണ് ഇന്ന് നടക്കുന്നത്.ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തില്‍ 9 ചെറു ഉപഗ്രങ്ങളും പിഎസ്എല്‍വി സി – 49 ദൗത്യത്തിന്റെ ഭാഗമാണ്. ലിത്വാനയില്‍ നിന്നുള്ള ആര്‍ -2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്‌സംബര്‍ഗില്‍ അധിഷ്ഠിത് സ്വകാര്യ കമ്പനി ക്ലിയോസ് സ്‌പേസിന്റെ 4 ഉപഗ്രങ്ങളും, അമേരിക്കയില്‍ നിന്നുള്ള സ്‌പൈര്‍ ഗ്ലോബല്‍ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാര്‍ അടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്. രണ്ട് സ്ട്രാപ്പോണുകള്‍ ഉപയോഗിക്കുന്ന പിഎസ്ല്‍വിയുടെ ഡിഎല്‍ പതിപ്പിന്റെ രണ്ടാം വിക്ഷേപണമാണ് ഇത്. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ തയ്യാറാക്കിയ വെര്‍ച്വുല്‍ കണ്ട്രോള്‍ സെന്ററില്‍ നിന്നാണ് ലോഞ്ച് വെഹിക്കിള്‍ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ ആദ്യം തന്നെ അടുത്ത പിഎസ്എല്‍വി വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.