Follow Me TV

The Unbeatable

എം സി കമറുദ്ദീനെ ഉടന്‍ അറസ്റ്റു ചെയ്യും.

എം സി കമറുദ്ദീൻ എം എൽ എയെ ഉടൻ അറസ്‌റ്റ്‌ ചെയ്യും. കമറുദ്ദീനെതിരെ തെളിവ് കിട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കമറുദ്ദീന് എതിരായി 109 പരാതികളാണ് ഉളളത്. കാസർകോട് എസ് പി ഓഫീസിൽ എം എൽ എയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയെന്നാണ് കമറുദ്ദീനെതിരായ ആരോപണം