Follow Me TV

The Unbeatable

സി 49 വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെൻ്ററിൽ

റിസാറ്റ് -2 ബിആർ(പിഎസ്എല്‍വി-സി49) വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെൻ്ററിൽ നടക്കും.10 ഉപഗ്രങ്ങളെയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനം അമ്പത്തിയൊന്നാം ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിക്കുക. ഏർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് -01 ആണ് ഇതിൽ പ്രധാനം.കൊവിഡ്-19 നിയന്ത്രണങ്ങൾ തുടരുന്നതിനാൽ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് വിക്ഷേപണം.കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 76മത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51മത് വിക്ഷേപണവുമാണ് ഇന്ന് നടക്കുന്നത്.ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തിൽ 9 ചെറു ഉപഗ്രങ്ങളും പിഎസ്എൽവി സി – 49 ദൗത്യത്തിന്റെ ഭാഗമാണ്. ലിത്വാനയിൽ നിന്നുള്ള ആർ -2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്സംബർഗിൽ അധിഷ്ഠിത് സ്വകാര്യ കമ്പനി ക്ലിയോസ് സ്പേസിന്റെ 4 ഉപഗ്രങ്ങളും, അമേരിക്കയിൽ നിന്നുള്ള സ്പൈർ ഗ്ലോബൽ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാർ അടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. രണ്ട് സ്ട്രാപ്പോണുകൾ ഉപയോഗിക്കുന്ന പിഎസ്ൽവിയുടെ ഡിഎൽ പതിപ്പിന്റെ രണ്ടാം വിക്ഷേപണമാണ് ഇത്. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയ്യാറാക്കിയ വെ‍ർച്വുൽ കണ്ട്രോൾ സെൻ്ററിൽ നിന്നാണ് ലോഞ്ച് വെഹിക്കിൾ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. ഡിസംബർ ആദ്യം തന്നെ അടുത്ത പിഎസ്എൽവി വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്.