ഡിസപ്പിയറിംഗ് മെസേജസ് എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.ഈ മാസം മുതല്‍ തന്നെ ഫീച്ചര്‍ ലഭ്യമാകും. രണ്ട് ബില്യണിലേറെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. വ്യക്തികള്‍ തമ്മിലുള്ള ചാറ്റിനും, ഗ്രൂപ്പ് ചാറ്റിനും ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റില്‍ അഡ്മിന്മാര്ക്ക് മാത്രമേ ഡിസപിയറിംഗ് മെസേജ് ഓപ്ഷന് എനേബിള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
എന്താണ് ഡിസപിയറിംഗ് മെസേജ് ?
ഡിസപിയറിംഗ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം മാഞ്ഞുപോവുക എന്നതാണ്. മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്െേ നബിള്‍ ചെയ്താല്‍ ഏഴ് ദിവസത്തിന് ശേഷം നാം അയച്ച മെസേജുകള്‍ മാഞ്ഞുപോവും.മുമ്പ് ചെയ്ത ചാറ്റിന്റെ അംശങ്ങളൊന്നും പിന്നെ കാണാന്‍ സാധിക്കില്ല. നാം അയച്ച ഷോപ്പിംഗ് ലിസ്റ്റ്, തുടങ്ങി പിന്നീട് ഉപയോഗശൂന്യമായ ചാറ്റുകളെല്ലാം ഇത്തരത്തില്‍ തനിയെ ക്ലിയറായി പോകുന്നു എന്നതാണ് ഫീച്ചറിന്റെ സവിശേഷതയെന്ന് അധികൃതര്‍ പറയുന്നു.ടെക്സ്റ്റ് മെസേജുകള്‍ മാത്രമല്ല, ചിത്രങ്ങളടക്കമുള്ളവയും മാഞ്ഞുപോകും. അതുകൊണ്ട് ആവശ്യമുള്ള ഭാഗങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയോ, ചിത്രങ്ങളാണെങ്കില്‍ സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യണം. ആപ്പില്‍ ഓട്ടോ ഡൗണ്‍ലോഡ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചാറ്റ് ഡിസപ്പിയര്‍ ആയാലും ചിത്രങ്ങള്‍ ഗാലറിയില്‍ ലഭ്യമായിരിക്കും.ഒരു ഡിസപിയറിംഗ് മെസേജിന് നിങ്ങള്‍ നല്കിയ റിപ്ലൈ ഏഴ് ദിവസം കഴിഞ്ഞാലും കാണാന്‍ സാധിക്കും. നിങ്ങള്‍ ചാറ്റ് ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ഡിസപിയറിംഗ് മെസേജ് അടക്കം അതില്‍ ലഭ്യമായിരിക്കും.ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലും ഈ ഫീച്ചര്‍ ലഭ്യമാകും.
എങ്ങനെ എനേബിള്‍ ചെയ്യണം ?
വാട്സാപ്പ് ചാറ്റ് തുറക്കുക
കോണ്ടാക്ട് നെയിമില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ഡിസപിയറിംഗ് മെസേജ് എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ‘കണ്ടിന്യൂ’ അമര്‍ത്തുക
‘ഓണ്‍’ ആക്കുക (ഡിസപിയറിംഗ് മെസേജ് ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇത് ‘ഓഫ്’ ചെയ്താല്‍ മതി).
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്