ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചു. 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡും, ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും, ചില രേഖകളും പിടിച്ചെടുത്തു.ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തി. ബിനീഷിന്റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ് കാര്‍ഡ് ഇ.ഡി സംഘം കൊണ്ടു വന്നതാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഇ.ഡി സംഘം കൊണ്ടുവെച്ചതാണെന്നും, മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.റെയ്ഡിന്റെ പേരില്‍ കുടുംബാംഗങ്ങളെ അനധികൃതമായി കസ്റ്റഡിയില്‍വെച്ചതായും, ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു.ബിനീഷുമായി ബിസിനസ് ബന്ധമുണ്ടെന്ന് കരുതുന്ന അല്‍ ജാസം അബ്ദുല്‍ ജാഫറിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൂന്ന് ഫോണുകള്‍ കസ്റ്റഡിയിലെടുത്തു.വസ്തുവിന്റെ പ്രമാണം അടക്കമുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അല്‍ ജാസമിനോട് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദ്ദേശിച്ചു. സ്റ്റാച്യു ചിറക്കുളം റോഡിലെ അനന്തപത്മനാഭന് എന്ന ആളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനത്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്