Follow Me TV

The Unbeatable

അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍

അര്‍ണാബ ്‌ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.റിപ്ലബിക് ടിവി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബിനെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അര്‍ണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അര്‍ണാബിന്റെ വീട്ടിലെത്തിയത്. ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി. തുടര്‍ന്ന് അര്‍ണാബിനെ കാണണമെന്ന്ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അര്‍ണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു. അര്‍ണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.