Follow Me TV

The Unbeatable

മാവോയിസ്റ്റ് സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി

വയനാട് മീൻമുട്ടി വാളാരംകുന്നിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്ന് എസ്പി അറിയിച്ചു.
തണ്ടർബോൾട്ടിനെ ആക്രമിക്കാൻ ആദ്യം ശ്രമിച്ചത് മാവോയിസ്റ്റുകളാണ് . തുടർന്നാണ് വെടിവെപ്പുണ്ടായത് .
സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർ ചിതറിയോടി. ഒരാളാണ് മരിച്ചത്. മരിച്ചത് തമിഴ് സ്വദേശിയാണെന്ന് സൂചനയുണ്ട്. എസ്പി തന്നെയാണ് മരണം സ്ഥിരീകരിച്ചത്.