കേരളസര്വ്വകലാശാലക്ക് കീഴിലുള്ള എഞ്ചീനിയറിംഗ് കോളേജില്‍ അധ്യാപകരുടെ കൂട്ടത്തട്ടിപ്പ്.യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 20 അധ്യപകരുടെ ബിരുദത്തിലാണ് ദുരൂഹത. കൂടാതെ അധ്യാപനം നടത്തുകയും അതേ സമയം തന്നെ തമിഴ്നാട്ടിലെ കോളേജില്‍ നിന്നും എം ടെക് പഠനവും നടത്തി .തമിഴ്നാട്ടില്‍ റെഗുലര്‍ കോഴ്സ് നടത്തവെ ശമ്പളവും കൈപറ്റി,പരീക്ഷ എഴുതിയ ദിവസങ്ങളില്‍ ഹാജര്ബുക്കില് ഒപ്പിടുകയും ചെയ്തു.
കോളേജിലുള്ളത് കരാര്‍ വ്യവസ്ഥയില്‍ നാല്പത്തിയഞ്ച് അധ്യാപകര്‍. ബിടെക് അടിസ്ഥാന യോഗ്യതയായിരുന്നപ്പോള്‍ പ്രവേശിച്ചവരാണ് ഭൂരിഭാഗവും. കരാര്‍ അധ്യാപകര്‍ക്ക് എം.ടെക്ക് നിര്‍ബന്ധമാക്കിയതോടെ 21പേര് തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടി. ഒരേ സമയം പഠിപ്പിക്കുകയും പഠിക്കുകയും പരീക്ഷയെഴുതുകയും ചെയതതിന്റെ തെളിവാണ്് ഈ വിവരവകാശ രേഖകള്‍.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്