Follow Me TV

The Unbeatable

ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ നടപടിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ വിമര്‍ശനം നടത്തുന്നത് . സര്‍ക്കാര്‍ നടത്തുന്ന വിമര്‍ശനം ഇങ്ങനെ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ച പറ്റി. ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴി നല്‍കി. ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയില്ല. ഇത് ഗുരുതര വീഴ്ചയാണ് . ഇതിന് പുറമേ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച പറ്റി. തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്നായിരുന്നു മൊഴി. എന്നാല്‍ കേട്ടറിവ് മാത്രമെന്നായിരുന്നു കോടതിയുടെ ന്യായമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കുടാതെ നടിയെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ ഇതിലൊന്നും കോടതി ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ സംഭവവുമായി ബദ്ധപ്പെട്ട് സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് കേസ് കോടതി മാറ്റി വച്ചത്. ജഡ്ജി നിഷ്പക്ഷനല്ലെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും .