Follow Me TV

The Unbeatable

ന്യൂസീലന്‍ഡില്‍ മലയാളി മന്ത്രി

ന്യൂസീലന്‍ഡ് മന്ത്രിസഭയില്‍ ജസീന്ത ആര്‍ഡേണിനൊപ്പം മലയാളി വനിത. എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ പദവി ലഭിച്ചത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ ഇടം നേടുന്നത്.മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസീലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍.