Follow Me TV

The Unbeatable

കടുവയെ കണ്ടെത്തി

ഇന്നലെ ചാടിപോയ കടുവയെ ഇന്ന് രാവിലെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു.നെയ്യാറില്‍ കടുവയുള്ള സ്ഥലം തിരിച്ചറിഞ്ഞുവെന്നും ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നും അധികൃതര്‍ അറിയിച്ചു.വയനാട്ടില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ നെയ്യാര്‍ ഡാമിലെത്തിയിട്ടുണ്ട്.കടുവയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും മയക്കുവെടി വയ്ക്കുക.കടുവ നിരീക്ഷണ പരിധിയിലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.