Follow Me TV

The Unbeatable

ATTN. ELECTION DESK KUNDARA- M A BABY

മുന്നറിയിപ്പുമായി എംഎ ബേബി

തെറ്റ് ചെയ്താല്‍ പാര്‍ട്ടിയിലെ ഏത് ഉന്നതരും ഭവിഷ്യത്ത് അനുഭവിക്കണമെന്നും പാര്‍ട്ടി നേതാക്കളുടെ ഉറ്റ ബന്ധുക്കളടക്കം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും എംഎ ബേബി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്കും അത് ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, അതിന്റെ പേരില്‍ സിപിഐഎമ്മിനെ തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ടെന്നും അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്‍ക്കുള്ളിലായതിനാല്‍ തന്നെ അത് തകര്‍ത്തുകളയാന്‍ ആര്‍ എസ് എസിനാവില്ല-ഇതാണ് പോളിറ്റ്ബ്യൂറോ അംഗമായ എംഎ ബേബി പങ്കുവയ്ക്കുന്ന വികാരം. സിപിഐഎമ്മിന് എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് സമുചിതമായി തിരുത്തും എന്നതില്‍ സംശയമി്ല്ലെന്നും ബേബി പറയുന്നു. പക്ഷേ, ഇന്ത്യയെ കീഴടക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് പിന്തുണക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകള്‍. അതു കോണ്‍ഗ്രസിന്റേതായാലും മറ്റു മതേതര ന്യൂനപക്ഷ കക്ഷികളുടേതായാലും സാമൂഹ്യ സംഘടനകളുടേതായാലും സ്വതന്ത്രചിന്തകരുടേതായാലും മാധ്യമങ്ങളുടേതായാലും-എന്ന്്ബേബി തന്റെ പോസ്റ്റില്‍ കുറിച്ചു.

https://www.facebook.com/m.a.babyofficial/posts/3496007457147855?tn=K-R