Follow Me TV

The Unbeatable

ഇടുക്കിയില്‍ അഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം

ഇടുക്കിയിലെ ഉണ്ടം  പ്ലാവിൽ ആസാം സ്വദേശിയായ 5 വയസുകാരന് ക്രൂരമർദ്ദനം.
അച്ഛന്റെ സഹോദരനാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.കുട്ടിയുടെ തലയോട്ടിക്കു പൊട്ടലും ആന്തരിക രക്ത സ്രാവവും ഉണ്ടെന്നുംഅതെ സമയം  അപകട നില തരണം ചെയ്തെന്നും  ആശുപത്രി അധികൃതർ അറിയിച്ചു..
അച്ഛന്റെ സഹോദരൻ തൊടുപ്പഴ പോലീസ് കസ്റ്റഡിയിലാണ്.ഇതിനു മുന്പും  തൊടുപുഴയിൽ സമാനമായി ഒരു കുഞിന്റെ തലയ്ക്കു അടിയേറ്റു മരണപ്പെട്ടിട്ടുണ്ട്.ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടും മാതൃകാപരമായ നടപടിയെടുക്കാത്തതിൽ ഉണ്ടായ വീഴ്ച തന്നെയാണ് വീണ്ടും ഇത്തരത്തിലൊരു സാഹചര്യം തൊടുപുഴയിൽ ഉണ്ടാവാൻ കാരണമായത്.
കുട്ടിയെ മർദിച്ച വ്യക്തി ദിവസവും വീട്ടിലെത്തി കുട്ടിയെ മർദിക്കാറുണ്ടെന്നു  നാട്ടുകാർ പറയുന്നു.