Follow Me TV

The Unbeatable

നാലര കോടി കടന്ന് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം

ലോകത്ത് ഇതുവരെ 4,53,01,044 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,85,629 പേര്‍ മരണമടഞ്ഞു. 3,29,64,868 പേര്‍ രോഗമുക്തി നേടി. ലോകത്ത് രോഗവ്യാപനത്തിലും മരണത്തിലും ഒന്നാമതായ അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം ഉയര്‍ന്നു. യു എസില്‍ ഇതുവരെ 92 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,34,111 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു.ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 49,281 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 5,95,107 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 73 ലക്ഷം പിന്നിട്ടു.ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,59,033 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 49 ലക്ഷം കടന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഈ ആഴ്ച മാത്രം 40 ശതമാനം മരണം യൂറോപ്പില്‍ വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ്, റഷ്യ എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു.റഷ്യയില്‍ പ്രതിദിനം മുന്നൂറിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റലിയില്‍ പോസിറ്റിവിറ്റി നിരക്ക് എട്ടിരട്ടി വര്‍ദ്ധിച്ചു. ജര്‍മനിയില്‍ ഒരാഴ്ചയ്ക്കിടെ 70 – 75 ശതമാനമെന്ന എന്ന നിലയ്ക്കാണ് കൊവിഡ് കേസുകളുടെ വര്‍ദ്ധനവ്.