നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യവിമര്‍ശനത്തോടെ സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായി. ഗ്രൂപ്പ് പോര് അതിശക്തമായ കാലത്ത് പോലും സംസ്ഥാന ബിജെപിയില്‍ പരസ്യ വിമര്‍ശനം ഉണ്ടായിരുന്നില്ല. മാസങ്ങളായി പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയുടെ കാരണം പുന:സംഘടനയിലെ അതൃപ്തി തന്നെയാണെന്നാണ് ശോഭാ സുരേന്ദ്രന് വ്യക്തമാക്കുന്നത്. അതെസമയം പുന:സംഘടനയില്‍ അതൃപ്തരായ നേതാക്കളെ ഒപ്പം നിര്‍ത്തി പുതിയ ഗ്രൂപ്പിനുള്ള ശ്രമം ശക്തമാക്കാനൊരുങ്ങുകയാണ് ശോഭ. കെ സുരേന്ദ്രന് പ്രസിഡണ്ടായതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതില്‍ ശോഭ കടുത്ത പ്രതിഷേധത്തിലായിരുന്നു. അഖിലേന്ത്യ പുന:സംഘടനയിലും തഴഞ്ഞത് ഭിന്നത രൂക്ഷമാക്കി. അവസാന പ്രതീക്ഷയായിരുന്ന മഹിളാ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം കൂടി കിട്ടാതായതോടെയാണ് എതിര്‍പ്പ് പരസ്യമാക്കിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദങ്ങള്‍ ഉയര്‍ത്തുന്ന പ്രചാരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയാണെന്നും ശോോഭ സംശയിക്കുന്നു. ഒരേ സമയം സംസ്ഥാന -ദേശീയ നേതൃത്വങ്ങള്‍ അവഗണിച്ചുവെന്ന് കരുതുന്ന ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം പ്രധാനമാണ്. രാധാകൃഷ്ണമേനോന്, ജെ ആര് പത്മകുമാര്‍ അടക്കം സുരേന്ദ്രന് പ്രസിഡന്റായതോടെ തഴയപ്പെട്ടവരെ യോജിപ്പിച്ചുള്ള ഗ്രൂപ്പിനുളള ശ്രമത്തിലാണ് ശോഭ. എം ടി രമേശിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തും എ എന്‍ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയിലും നിലനിര്‍ത്തിയതോടെ കലാപക്കൊടി ഉയര്‍ത്തിയ കൃഷ്ണദാസ് പക്ഷം ഇപ്പോള്‍ സരേന്ദ്രനുമായി നല്ല ബന്ധത്തിലാണ്. അതേ സമയം ദേശീയ നേതൃത്വവുമായി ആലോചിച്ച് മാത്രമാകും ശോഭയുടെ പരസ്യ വിമര്‍ശനത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തുടര്‍നീക്കം.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി