Follow Me TV

The Unbeatable

കരിപ്പൂരില്‍ എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് ഷാര്‍ജയ്ക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി. വിമാന ക്യാബിനിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതാണ് സാങ്കേതിക തകരാറിന് കാരണം. പുലര്‍ച്ചെ 3.30 ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോളാണ് തകരാര്‍ കണ്ടെത്തിയത്. അപകടം ഒഴിവാക്കാന്‍ 4.10 ഓടെ വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കി. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് രാവിലെ 7.50 ന് വിമാനംയാത്ര പുനഃരാരംഭിച്ചു.