Follow Me TV

The Unbeatable

കയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം

നിയമസഭാ കയ്യാങ്കളി കേസില്‍ നിര്‍ണായക തീരുമാനം ,മന്ത്രിമാരായ കെടി ജലീലിനും ഇപി ജയരാജിനും കോടതി ജാമ്യം അനുവദിച്ചു.കേസിലെ മറ്റു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.
കേസിലെ പ്രതികളായ മന്ത്രി ഇപി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായത്. ബാര്‍ക്കോഴ കേസിലെ പ്രതിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപെടുത്താനുള്ള ശ്രമത്തിനിടെ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കോടതിയില്‍ ഹാജരായത്.
രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറുഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് നാല് ഇടതുനേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായത്. സര്‍ക്കാര്‍ ഹര്‍ജിയെ പിന്തുണച്ചില്ലെന്ന പരാതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീന സതീശിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി പകരം സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറാണ് ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.