നിയമസഭ കയ്യാങ്കളി കേസിലെ നിര്‍ണായക നടപടികള്‍ ഇന്ന്. കേസിലെ പ്രതികളായ മന്ത്രി ഇപി ജയരാജന്, കെ ടി ജലീല്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകുന്നത്. കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപെടുത്താനുള്ള ശ്രമത്തിനിടെ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കോടതിയില്‍ ഹാജരാകുന്നത്. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറുഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് നാല് ഇടതുനേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്.
സര്‍ക്കാര്‍ ഹര്‍ജയെ പിന്തുണച്ചില്ലെനന് പരാതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ബീന സതീശിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറാകും ഇന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്