Follow Me TV

The Unbeatable

ടു പ്ലസ് ടു ചര്‍ച്ച ; കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും ബെക്ക സെനിക കരാറില്‍ ഒപ്പുവച്ചു. ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കികൊണ്ടാണ് ടു പ്ലസ് ടു ചര്‍ച്ചയില്‍ തീരുമാനം എടുത്തിരിക്കുന്നത് . ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യു എസ് യു എസ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു .ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചര്‍ച്ച ഡല്‍ഹിയില്‍ വച്ചാണ് നടന്നത്. സൈനിക വിന്യാസം വര്‍ധിപ്പിച്ച് ചൈനയുടെ കടന്നുകയറ്റം തടയുകയാണ് ലക്ഷ്യം. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യു എസ് സെക്രട്ടറി മൈക് പോംപിയോ, ഡിഫെന്സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നവരാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഗല്‍വാന്‍ താഴ്‌വരയിലെ സംഭവത്തെ അപലപിച്ച് സ്വാതന്ത്രത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയര്‍ത്തുന്നുവെന്നും സാമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും യുഎസ് സറ്റേറ്റ് സെക്രട്ടറി ഉന്നയിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രിയും അഭിപ്രായപ്പെട്ടു.