Follow Me TV

The Unbeatable

ഇന്ന് വിദ്യാരംഭം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു . കൊവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു. അതേസമയം പൂജക്ക് വച്ച പുസ്തകങ്ങൾ എടുക്കാൻ നാട്ടുകാർ ഇത്തവണയും എത്തും. എന്നാൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ എഴുത്തിനിരുത്തൻ എത്തിയവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ കുറവായിരുന്നു.