Follow Me TV

The Unbeatable

ഹാഥ്റസും വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ല,രണ്ടും ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

വാളയാർ: ഹാഥ്റസും വാളയാറും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല . ഭരണകൂട ഭീകരതയ്ക്കെതിരേ കേരളം ഉണർന്നു ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഇതുപോലെ ക്രൂരത കാട്ടാൻ പാടില്ല. വാളയാർ എത്രതവണയാണ് യു.ഡി.എഫ് നിയമസഭയിൽ ഉന്നയിച്ചത്. ഇവർക്ക് നീതി നൽകണമെന്ന് എത്ര തവണയാണ് ആവശ്യപ്പെട്ടത്.
പോക്സോ കേസുകൾ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .