Follow Me TV

The Unbeatable

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

കുണ്ടറയില്‍  അഷ്ടമുടി കായലില്‍ ചാടിയ അമ്മയ്‌ക്കൊപ്പം കാണാതായ കുഞ്ഞിന്റെ മൃതദേഹവും ലഭിച്ചു. പെരിനാട്‌ സ്വദേശിയായ രാഖിയുടെ മകൻ ആദിയുടെ മൃതദേഹമാണ് കണ്ടെത്തിയത് .രാവിലെ പത്ത് മണിയോടെയാണ് യുവതി കുണ്ടറ വെള്ളിമണ്‍ ഭാഗത്ത്  കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടിയത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരിച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇതുസംബന്ധിച്ച് അന്വേക്ഷണം നടത്തി വരികയാണ്.