Follow Me TV

The Unbeatable

സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ട് : വാളയാർ പെൺകുട്ടികളുടെ അമ്മ

സമരം സർക്കാരിന് എതിരല്ലെന്നും സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാർ കുട്ടികളുടെ അമ്മ.രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വർഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും അമ്മ പറഞ്ഞു. ഡിവൈഎസ്പി സോജനെതിരെ നടപടിയെടുത്തേ തീരൂവെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.
കോടതിയിലുള്ള കേസിൽ കുടുംബം ആവശ്യപ്പെടുന്ന പുനരന്വേഷണം എന്ന നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്ന് ഇന്നലെ മന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു.ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സത്യാഗ്രഹ സമരം 31നാണ് അവസാനിക്കുക. തുടർസമരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് വാളയാർ സമരസമിതിയും പറയുന്നത്.