Follow Me TV

The Unbeatable

ആദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ പുരോഹിതനെ കര്‍ദിനാളായി നിയമിക്കാന്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍: ആദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ പുരോഹിതനെ റോമന്‍ കത്തോലിക്കാ കര്‍ദിനാളായി നിയമിക്കുന്നെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ . വാഷിംഗ്ടണ്‍ ഡിസിയിലെ വില്‍ട്ടന്‍ ഡാനിയേല്‍ ഗ്രിഗറി എന്ന 72 കാരനായ പുരോഹിതനെയാണ് കര്‍ദിനാളായി തെരഞ്ഞെടുക്കുന്നത്. ഇദ്ദേഹമുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നായി 13 കര്‍ദിനാള്‍മാരെയാണ് പുതുതായി നിയമിക്കുന്നത്. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വെച്ച നടന്ന പ്രസംഗത്തിലാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.