വിവാദമായ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.ആര്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ എത്തി എന്ന സിപിഐഎം പ്രചാരണം അടിസ്ഥാന രഹിതമാണ്. സിപിഐഎം പനച്ചിക്കാട് ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ പതിനാറാം തിയതി കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള സേവാ ഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സന്ദര്‍ശിച്ച ചിത്രം വിവാദമായിരുന്നു. തിരുവഞ്ചൂര്‍ ആര്‍എസ്എസുമായി തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് എത്തി എന്ന തരത്തിലാണ് ചിത്രം പ്രചരിച്ചത്. മതമൈത്രിയുടെ അടയാളമാണ് പനച്ചിക്കാട് ക്ഷേത്രം, അതുകൊണ്ട് തന്നെ സിപിഐഎം ക്ഷേത്രത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്തെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്