തിരുവനന്തപുരം നഗരത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്.ടി.സി മിന്നല്‍ പണിമുടക്കില്‍ ഏഴുമാസം കഴിഞ്ഞിട്ടും നടപടിയെടുക്കാനാവാതെ മോട്ടോര്‍വാഹനവകുപ്പ്.വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മനുഷ്യവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.
സ്വകാര്യബസുകളുമായുള്ള തര്‍ക്കത്തിന്റ പേരില്‍, സിറ്റി ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതഷേധിച്ചായിരുന്നു മാര്‍ച്ച് നാലിന് കെഎസ്ആര്‍ടിസി ക്കാരുടെ മിന്നല്‍ പണിമുടക്ക്. തമ്പാനൂരിലും കിഴക്കേകോട്ടയിലും ബസുകള്‍ റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടതോടെ നാലുമണിക്കൂറോളം നഗരം ഗതാഗതകുരുക്കിലായി. പൊലീസ് റിപ്പപ്പോര്ട്ടിന്റ അടിസ്ഥാനത്തില്‍ ഒന്‍പത് ഡിപ്പോകളിലെ 90 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. സിറ്റി ഡിപ്പോയിലെ മാത്രം 32 പേര്. ആര്.ടി ഓഫീസിലെത്തി ലൈസന്സ്തിരിച്ചുനല്കണമെന്നായിരുന്നു നിര്‍ദേശം. സസ്പെന്‍ഡ് ചെയ്താല്‍ തൊഴിലാളിയൂണിയനുകള്‍ പണിമുടക്കുമെന്നും ഇതോടെ സര്‍വ്വീസ് മുടങ്ങുമെന്നും ഇതിനു പുറമേ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസി എംഡി ആര് ടി ഒയ്ക്ക് കത്ത് നല്‍കിയത്.
പണിമുടക്കില്‍ ബസ് കിട്ടാതെ കടകംപള്ളി സ്വദേശി സുരേന്ദ്രന് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മനുഷ്യവകാശ കമ്മീഷന് ഇടപ്പെട്ടത്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്