Follow Me TV

The Unbeatable

എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ്​ വാക്​സിൻ : കേന്ദ്രമന്ത്രി

ഭുവനേശ്വർ: ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സൗജന്യ കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രമന്ത്രി പ്രതാപ്​ സാരംഗി. ഒരാൾക്ക്​ 500 രൂപയായിരിക്കും വാക്​സിൻ വിതരണത്തിന്​ ചെലവ്​ വരികയെന്നും
അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന ബാലസോർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. നേരത്തെ ബിഹാറിൽ അധികാരത്തിലെത്തിയാൽ സൗജന്യമായി കോവിഡ്​ വാക്​സിൻ വിതരണം ചെയ്യുമെന്ന്​ ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിനെതി​രെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മറ്റ്​ സംസ്ഥാനങ്ങൾ പാകിസ്​താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു