Follow Me TV

The Unbeatable

ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനിൽ ആരംഭിക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനായി  ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ്‌ ബെല്ലിൽ ആരംഭിക്കുന്ന പ്ലസ് വൺ  ക്ലാസുകൾ കാണാൻ  മുഴുവൻ കുട്ടികൾക്കും സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‌ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.