Follow Me TV

The Unbeatable

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങള്‍ ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നതാണ് തിരിച്ചടിയായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു .’കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണ്. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നത് തിരിച്ചടിയായി. രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇത് കാരണമായി’, എന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.കൊവിഡ് പ്രതിരോധത്തിനിടെ രാഷ്ട്രീയ പ്രേരിതമായ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മാസങ്ങളോളമായി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത്. എന്നാല്‍, അതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായ ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.