ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനും ചൈനയ്ക്കുമെതിരെ യുദ്ധം നയിക്കുമെന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.പേരില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ശശി തരൂര്‍ ചോദിച്ചത്.
”ഇത് അതിശയകരമായിരിക്കുന്നു. ആരാണ് നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറിയതെന്ന് പോലും ഇതുവരെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.അങ്ങനൊരാള് പേരില്ലാത്ത ഒരു ശത്രുവിനെതിരെ യുദ്ധം നയിക്കാന്‍ പോകുകയാണ്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി” ശശി തരൂര്‍ പറഞ്ഞു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം