കേരള മനസാക്ഷിയെ ഞ്ഞെട്ടിച്ച വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം.വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം ഇന്ന് മുതല്‍ വീട്ടുമുറ്റത്ത് നടക്കും.കോടതി മേല്‍നോട്ടത്തിലുള്ള പുനരന്വേഷണമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്.2019
2019 ഒക്ടോബര്‍ 25നാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച് വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ
കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. ഇതിനും ഒരാഴ്ച മുമ്പ് ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷന്റെ പരാജയമെന്നാരോപിച്ച് നീതി തേടി ഒരുവര്‍ഷത്തിനകം വാളയര്‍ നിരവധി സമരങ്ങള്‍ക്ക് കേന്ദ്രമായി.
ഇതിനിടെ, പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. ഏതന്വേഷണത്തിനും കൂടെയെന്ന് സര്‍ക്കാര്‍ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നീതി വൈകുന്നുവെന്ന് ആരോപിച്ച് മാതപിതാക്കളുടെ സമരം. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്, പ്രോസിക്യൂഷന് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്