സംസ്ഥാനത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അഴിമതികള്‍ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. തീവെട്ടിക്കൊള്ളകള്‍ പുറത്ത് വരുമെന്ന് താണ് സിപിഎമ്മിന്റെ സിബിഐ വിരോധത്തിന് പിന്നില്‍. സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ അഴിമതി തെളിയുമെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിന് .ലൈഫ് മിഷന് അഴിമതി അന്വേഷണമാണ് സി ബി ഐ യെ എതിര്‍ക്കാനുള്ള പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്നും വി മുരളീധരന് ആരോപിച്ചു .സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞാല്‍ അത് ജനം വിശ്വസിക്കില്ല, സംസ്ഥാന സര്‍ക്കാരിന്റെ ഒരു തീരുമാനം കൊണ്ടും സിബിഐ യെ തടയാന്‍ സാധിക്കില്ല. നേരിട്ട് കേസ് എടുക്കാനാകാവുന്ന കേസുകളില്‍ നിന്ന് സിബിഐയെ തടയാനാവില്ല. ടിപി വധക്കേസില്‍ ഗൂഢാലോചന അന്വേഷിക്കുന്നതിന് പോലും സിപിഎം തടസ്സം നിന്നു. ബാര്‍ക്കോഴ കേസില്‍ ചെന്നിത്തലയ്ക്ക് എതിരായ ആരോപണം അന്വേഷിക്കണം. ടൈറ്റാനിയം കേസില്‍ സിബിഐ അന്വേഷണത്തിന് എന്തെങ്കിലും പരിമിതി ഉണ്ടോ എന്ന് പരിശോധിച്ച് പറയാമെന്നും വി മുരളീധരന് ചോദ്യത്തിന് മറുപടി നല്കി. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നത് ആരും വിശ്വസിക്കില്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് ബന്ധം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് സിപിഎമ്മിനെ പുകഴ്ത്തിയത് പിന്നെ എങ്ങനെ ആണെന്നും വി മുരളീധരന് ചോദിച്ചു.കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി നടത്തുന്ന ചര്‍ച്ച ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്