കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,14,682 ആയി. ഇതില്‍ 70,16,046 പേര് രോഗമുക്തി നേടി. 6,80,680 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഒറ്റദിനം കോവിഡ് ബാധിച്ചു മരിച്ചത് 650 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 1,17,956 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. 7,347 പുതിയ കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തതോടെ ആകെ രോഗികള്‍ 16,32,544 ആയി. 24 മണിക്കൂറിനിടെ 184 മരണം റജിസ്റ്റര്‍ ചെയ്തതോടെ ആകെ മരണം 43,015 ആയി.കര്‍ണാടകയില്‍ 5,356 പുതിയ കോവിഡ് കേസുകളും 51 മരണവുമാണ് റജിസ്റ്റര്‍ ചെയ്തത്. ബംഗാളില്‍ 60 ഒറ്റദിനം 60 പേര് മരിക്കുകയും 4,143 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 4000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം