കൊവിഡ് പ്രതിസന്ധികള്‍ക്കിടെയുള്ള ഈ വിലക്കയറ്റം സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കുറവില്‍ പച്ചക്കറി ജനങ്ങളിലേക്കെത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ശ്രമം തുടങ്ങി.ഇന്നലെ മാത്രം 25 ടണ്‍ സവാളയാണ് വിതരണത്തിനായി നാഫെഡ് തിരുവനന്തപുരത്തും കൊച്ചിയിലും എത്തിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഹോര്‍ട്ടികോര്‍പ്പു വഴി ഇത് വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലേക്കും നാളെ മുതല്‍ ഒരാള്‍ക്ക് ഒരു കിലോ 45 രൂപ നിരക്കില്‍ എന്ന തോതില്‍ ഇത് വിതരണത്തിനെത്തിക്കുമെന്നാണ് വിവരം. എന്നാല്‍, പൊതുവിപണിയില്‍ ഇത് എത്ര കണ്ട് സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓരോ ജില്ലയിലും ഒന്നോ രണ്ടോ ഹോര്‍ട്ടികോര്‍പ്പ് ശാലകള്‍ മാത്രമാണുള്ളത്. മാര്‍ക്കറ്റുകളില്‍ ഇപ്പോഴും 100 രൂപ വരെയൊക്കെയാണ് സവാളയ്ക്ക് വില. പല പച്ചക്കറികളുടെയും വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേ തേയില വിലയിലും വര്‍ധന ഉണ്ടായിട്ടുണ്ട്. സവാളയുടെ കാര്യത്തില്‍ നാഫെഡ് വഴി ഇടപെട്ടതുപോലെ പച്ചക്കറികളുടെ കാര്യത്തിലും ഇതരസംസ്ഥാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്