Follow Me TV

The Unbeatable

വീട് പൊളിക്കല്‍ നോട്ടീസ് : രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് കെഎം ഷാജി

വീട് പൊളിക്കല്‍ സംഭവത്തില്‍ കോര്‍പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണെന്ന് കെഎം ഷാജി പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ല. കോര്‍പറേഷന്‍ അധികൃതരുടെ നടപടി രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും കെഎം ഷാജി പറഞ്ഞു. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയാണ് കോഴിക്കോട് നഗരസഭ കെഎം ഷാജിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശപ്രകാരം കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. അതിനിടെയാണ് പ്ലാനില്‍ കാണിച്ചതിനേക്കാള്‍ വലിപ്പത്തില്‍ വീട് പണിതിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.3000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 5260 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മൂവായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടക്കണം. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനായി രേഖകളില്‍ 3000 സ്‌ക്വയര്‍ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതല്‍ വലിപ്പത്തില്‍ വീട് പണിയുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍.