Follow Me TV

The Unbeatable

വധഭീഷണി ആരോപണം : മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി തേജസ്

കെ.എം. ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേസില്‍ ആരോപണവിധേയനായ തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇയാള്‍ വീട്ടില്‍ നിന്ന് കടന്നു കളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം.കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതെന്നാണ് കെ.എം ഷാജി എം.എല്‍.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ സജീവ രാഷട്രീയ പ്രവര്‍ത്തകനല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തേജസിന് നാട്ടില്‍ അടുത്ത സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു പഠിച്ചത്. ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നും സംസ്ഥാനത്ത് നിലവിലില്ല.