ഇടുക്കി നരിയമ്പാറയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ മനു മനോജ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനുവിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി അറിയിച്ചു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച രാവിലെ എട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതല്‍ 40 വരെ ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതല്‍ പൊള്ളല്‍.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്