Follow Me TV

The Unbeatable

15 കോടിയുടെ മൊബൈൽ ഫോൺ കവർന്ന സംഭവം:പിന്നിൽ മധ്യപ്രദേശിലെ കൊടും കുറ്റവാളി സംഘം

കൃഷ്ണഗിരിയിൽ ട്രക്ക് റാഞ്ചി 15 കോടിയുടെ മൊബൈൽ ഫോൺ കവർന്ന സംഭവത്തിനു പിന്നിൽ മധ്യപ്രദേശിലെ കൊടും കുറ്റവാളി അങ്കിത് ജാൻജറിന്റെ സംഘമാണെന്ന സൂചന പോലീസിന് ലഭിച്ചു .
ചെന്നൈയിൽനിന്നു മുംബൈയിലേക്കു മൊബൈൽ ഫോൺ കൊണ്ടുപോകുകയായിരുന്ന ലോറി ബുധനാഴ്ച പുലർച്ചെ മൂന്നിനാണു കൃഷ്ണഗിരിയിൽനിന്നു റാഞ്ചിയത്. ഇതു പിന്നീട് മറ്റൊരു ലോറിയിലേക്കു മാറ്റി സംഘം കടന്നു കളയുകയായിരുന്നു.മൊബൈലുമായി പോകുകയായിരുന്ന ട്രക്കിനു കുറുകെ കാർ നിർത്തിയാണു 10 അംഗ സംഘം കവർച്ച നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും കയർ കൊണ്ടു കെട്ടിയിട്ടു. പൊലീസിന്റെയോ സ്വകാര്യ സുരക്ഷാ ഏജൻസിയുടെയോ സംരക്ഷണില്ലാതെയാണു കോടിക്കണക്കിനു രൂപയുടെ മൊബൈൽ ഫോണുകൾ ചെന്നൈയിൽനിന്നു കൊണ്ടുപോകുന്നത്. ഇതു തിരിച്ചറിഞ്ഞ സംഘം മുൻകൂട്ടി ആസൂത്രണം ചെയ്താണു കവർച്ച നടപ്പാക്കിയതെന്നു പൊലീസ് അറിയിച്ചു.
എഎസ്പി ശക്തിവേലിന്റെ നേതൃത്വത്തിൽ 7 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു