Follow Me TV

The Unbeatable

ഡോ.നജ്മക്ക് കെ.എസ്.യുവില്‍ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് സംഘടന

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് പറഞ്ഞ് രംഗത്തു വന്ന ഡോ. നജ്മ കെ.എസ്.യു അംഗമല്ലെന്ന് വ്യക്തമാക്കി സംഘടന
ഡോ.നജ്മയക്ക് കെ.എസ്.യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന അറിയിച്ചു. നജ്മ കെ.എസ്.യു
പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യ
ങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത അടി
സ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ ആരോപിച്ചു.